Wednesday, July 10, 2013

വാ വ ലു ക ലു ക ളു ടെ നാട്

വാ വ ലു ക ലു ക ളു  ടെ   നാട്   


മരമാണത്രെ?! ഗാത്രം മാത്രം,
നിരയായ്‌ കനിപോല്‍ ചില്ലകളിൽ .
കറുത്തകനികള്‍ കടിച്ചുതൂങ്ങും,
ചിറകും വീശി പാറും ചീറും.

പരിമളമില്ല പരഗവുമില്ല,
തളിരില പൊട്ടാന്‍ മുകുളവുമില്ല,
പട്ടകള്‍പോയി നഗ്നതയായി,
ചില്ലകള്‍ ചുള്ളിക്കമ്പുകളായി.

തണലും തേടിജീവികളേതും
അണയുകയില്ല കൂടുകള്‍ കൂട്ടാന്‍ ,
ചില്ലകള്‍ തോറും ചഞ്ചാടാനൊരു
ചെല്ലക്കിളിയും പ്രണിയുമില്ല.



കറുത്തകനികള്‍ കടിച്ചുതൂങ്ങും
ഇരവിന്‍ സൂതരിവര്‍ വാവലുകള്‍

പരതിനടപ്പൂജനസേവകരായ്‌---

മരമീകേരളനാടിനു തുല്ല്യം!?

ഹൃദയം പൂട്ടി തിറകള്‍തുള്ളും,
ഉദരം മൂലം പ്രണവം പാടും,



കരുണം നാവില്‍ കടലായിളകും,

കോരന്‍ പാളകള്‍ തേടിനടപ്പൂ.


കഥകള്‍ പറയും, കണ്‍കള്‍ മൂടും,
വ്യഥകള്‍ തീര്‍ക്കുംസാംസ്കാരികരും,



കവിതകള്‍ ചൊല്ലും കണ്ണീ-
രാവിപ്പുകയായ്‌ കാര്‍മുകിലായ്‌,



ശക്തികളാകും സംഘടിതര്‍ബദല്‍
ശക്തികളായ്‌ വിധവര്‍ണ്ണങ്ങൾ .

ജാതിവിഭാഗം,മതവും നാവും,          

അധികാരം, സര്‍വ്വംസംവരണം!


ഇരുളും വാനം, ഉരുളുംതലകൾ ,
കരയുംജീവന്നുധിരും രുധിരം.

ചരിതം എഴുതും കൊടിതന്‍ വര്‍ണ്ണം      

മരണംവിതറും കൊടുവാള്‍ത്തലകൾ.


ശിഷ്യനുമുന്നില്‍ ഗുരുഹത്യ
പെറ്റമ്മയ്കഭിഷേകത്തിനു പുത്രനിണം.

അണികള്‍പിന്നക്രമികൾ ,പി-      

ന്നണിയില്‍ കുത്സിതമസ്തകവും.


കൊടികൾ ,കോടകള്‍ കൃഷിഭൂമികളിൽ ,
കോടതിന്യായം നീളേനീളേ.



പുകയുംവൈരം,പുറമെ പുഞ്ചിരി
പകയുമന്ധതസാക്ഷരത!!

  മദ്യം,ഭീകര മാധ്യമ ഭരണം
മദ്ധ്യേ പൊതുജനം മൂകസാക്ഷി!.


കറുത്തകനികള്‍ കടിച്ചുതൂങ്ങും
ഇരവിന്‍ സൂതരിവര്‍ വാവലുകള്‍
പരതിനടപ്പൂജനസേവകരായ്‌        

മരണം കേരളനാടിനുനല്‍കും!!.

Tuesday, March 3, 2009

സ്വാതന്ത്ര്യം - ഒരോർമ്മക്കുറിപ്പ്‌

നാവിൽ ചാട്ടവാറിൻ തഴുതിട്ടിരുന്നു
കാവൽ നിന്നവർക്കതിർ കൊയ്തുപോയി,
മനമടിമത്ത ഭാണ്ഡം വഹിച്ചു
കണ്ണുകൾ ചലിക്കാതെ തുറന്നിരുന്നു!
ഹൃദയം പിളർന്നുയിർക്കൊണ്ടു രക്തസാക്ഷി,
തിരികെടാതെരിയുന്ന ശവകുടീരങ്ങൾ !
കറുകകിളുർട്ത്ത ശവപ്പറമ്പുകൾ!
അസ്ഥിപജ്ഞരങ്ങളുടെ കിണറുകൾ !
സ്വസ്ഥമായുറങ്ങും രാജപരമ്പര !
തിരിഞ്ഞിനിയൊന്നു നിൽക്കാനില്ല,
ദൂരമിനിയെത്രയോമുന്നിൽ
കാലിൽ ചങ്ങലയുതിർന്നു പോയി,
സൂര്യനുദിച്ചസ്തമിക്കുന്നു!
പുതുപിറവികളുരുവമായി!
കണ്ണീരൊപ്പാൻ പ്രതിജ്ഞചെയ്തു.
കണ്ണിൻ മൂടികളെടുത്തുമാറ്റി;
കണ്ടൊരായിരം വർഗ്ഗവർണ്ണം!
നീതി-നിയമമേടുകളിലുറങ്ങി!
സത്യത്തിൻ സമവാക്യമിരുട്ടിലായി !
വിദ്യക്കളവുകോൽ!
ശിക്ഷക്കൊളിവാതിൽ!,
നീതിക്കു പഴുതുകൾ!
നിയമം ചിലന്തി വല !!

മരുന്ന്

പനിമാറാൻ കിഴങ്ങു തിന്നു;
പ്രാകൃതമെന്നറിഞ്ഞുപിന്നെ!
പനിമാറാൻ മന്ത്രവാദം നോക്കി;
അന്ധവിശ്വാസമെന്നോതിയാരോ!
പനിമാറാൻ ആയുർവ്വേദം നന്ന്;
അവിശ്വാസമായി പിന്നെ!
പനിമാറാൻ അലോപ്പതിയൊന്നേ നന്ന്;
ആയിരമസുഖങ്ങളായി പിന്നെ!
പനിമാറാൻ അവസാനം
മണ്ണിൽ വളരും കിഴങ്ങുമിലയും തിന്നു!!

Sunday, February 17, 2008

പാലം

മുന്നിലിനിയു ണ്ടു പത്തുപേര്‍

പിന്നിലെണ്ണിയാല്‍ തീരാത്തവര്‍

പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു ഞാന്‍

"പത്തുപേര്‍ കൂടി കടന്നു കിട്ടേണമേ"

പാലമെപ്പോള്‍വേണമെങ്കിലും തകരാം

(പതിയെപ്പറയാം പത്താമനായിരുന്നു ഞാന്‍).

Sunday, January 27, 2008

വിഭ്രാന്തി


ഒരു സ്വപ്നത്തിന്‍ വെളിപാടില്
‍ഇരുട്ടിന്‍ പടിപ്പുര തുറന്നടച്ച്‌
താരങ്ങളായിരം നോക്കി നില്‍ക്കെ
ഇരുപുറവുമറിയതമ്മയ്ക്ക്‌-
യാത്രചൊല്ലാതുണ്ണിക്കുമ്മ നല്‍കാതെ
പരിണാമ യഥാര്‍ത്ഥ്യം തേടി
പതറും മനസ്സിന്‍ ചിത്തത തേടി
ഇരുട്ടിന്‍ പടിപ്പുര തുറന്നടച്ച്‌
അംബരം മുട്ടെയക്ഷോഭ്യനായ്‌
അജ്ഞാതശക്തിയിലചഞ്ചലനായ്‌
അജ്ഞതയില്ലാതധോമുഖനായ്‌
ഇരുട്ടിന്‍ പടിപ്പുര തുറന്നടച്ച്‌
ഒരു സ്വപ്നത്തിന്‍ വെളിപാടില്
‍ബോധിസാലത്തണലില്‍ മൂകമായ്‌
പാതിയടഞ്ഞ മിഴികളില്
‍ശോണിമയൊരാവരണമാ-
യണിഞ്ഞൊരു യോഗിയായ്‌
ധ്യാനത്തിലേക്കൂര്‍ന്നു പോയ്‌ഞാ-
നൊരുനവയുഗ ജീവകന്‍!

Sunday, December 30, 2007

അശരീരി


ഇന്നെലെയാരോയെന്‍
ഹൃദയത്തെനുള്ളിയൊരു
കൊന്നപ്പൂ മാലയില്‍ കോര്‍ത്തുവച്ചു
ഇറ്റിറ്റുവീഴുന്ന രക്തത്തിനിന്നൊരു
കുറ്റപത്രമൊന്നെഴുതിവച്ചു
ഏതൊരുകൈകളെന്നറിയില്ലയെന്നുടെ
നേത്രങ്ങള്‍ രണ്ടും ചുഴഞ്ഞെടുത്തു
ഇറ്റിറ്റുവീഴുവാന്‍ കണ്ണീരില്ലെന്നുടെ
ചുറ്റിലുമെന്തോയിരുള്‍ പരത്തി।
കണ്ടീലയെന്നിരുകര്‍ണ്ണങ്ങളിലാരോ-
ദണ്ഡുകള്‍ കൂര്‍പ്പിച്ചു കുത്തിയതും
ഞെട്ടറ്റുവീഴുന്നപൂവുകള്‍ പോലിരു-
വെട്ടേറ്റുവീഴുന്ന കൈയ്യുകളും
ഓരോചെറുചെറുഖണ്ഡമായ്‌ മാറുന്നു
തീരുകയാണെന്റെ കായമെല്ലാം
എങ്ങോമറയുന്നെന്‍ ജീവനുമപ്പോഴും
വിങ്ങിക്കരയുന്നു ഞാനശരീരിയായ്‌।

Thursday, December 6, 2007

കുരുക്ഷേത്രങ്ങള്‍

അണികളിലുയരുന്നു കാഹളം
ആര്‍ത്തുവിളിക്കുന്നു പാഞ്ചജന്യം
ആയുധപ്പുരയിലുയരുന്ന ശബ്ദം
കൊതിയോടെയെത്തുന്നു കുരുക്ഷേത്രഭൂവില്
‍തേരൊലികേള്‍ക്കുന്നു
കുതിരകള്‍ ചീറുന്നു
ധൂളിയുയരുന്നു
അരുണന്‍ മറയുന്നു
കബന്ധം പിടയുന്നു
രുധിരം ചിതറുന്നു
രുധിരം ചിതറുന്നുപുഴകളായൊഴുകുന്നു!
തുടങ്ങുന്നു തുടരുന്നീധര്‍മ്മയുദ്ധം
ഇരുളുന്നു പതറുന്നു മര്‍ത്യചിത്തം
ഇരുളിന്റെ മറവിലുണരുന്ന കൂമന്റെ
കരയുന്നശിഷ്യരാമശ്വത്ഥാമവി-
ലറിയാതുയരുന്നപ്രതികാരം തീര്‍ക്കുന്നു
കൂട്ടിന്നുകൃപകൃതവര്‍മ്മാക്കളും
ഞെരിയുന്നു കണ്ഡ്ഠങ്ങലറിയാതെ-
യുറങ്ങുന്ന ധൃഷ്ടദ്യുമ്നന്മാര്‍ത-
ന്നരികത്തെ ശിബിരത്തിലുയരും
നിലവിളികേള്‍ക്കുന്നതിന്നുമുന്നേ!
ധര്‍മ്മക്ഷേത്രേ-കുരുക്ഷേത്രമേ നിന്
‍ധര്‍മ്മയുദ്ധമാദ്യമന്ത്യമെന്തധര്‍മ്മം!?
ഇനിയുമിവിടെയുയരും കാഹളം
ശാപമേറ്റോരു ദ്രൗണികള്‍അലയുന്നു
ഭ്രാന്തരായ്‌ചിരംഞ്ജീവിയായ്‌

Sunday, November 18, 2007

തലകള്‍ ചിരിക്കുന്നു


  • മെഴുകിന്‍ തിരി വെട്ടമണഞ്ഞു പോയി
    ഒഴുകുന്നു പേമാരി രുധിരമായി
    വെട്ടമിരുട്ടെന്ന ഭേദമില്ലതെ
    വെട്ടേറ്റുവീഴുന്നു; ചിരിക്കും തലകള്‍
    ഇരു പിഞ്ചു നേത്രങ്ങള്‍ ചുടു-
    ചോരവീണിട്ടടയാതിരിക്കുന്നു
    പ്രാണന്‍ പിടയുന്നു വര്‍ഷപാതത്തിന്
    ‍തണുപ്പില്‍, മിഴിയടച്ചു തലകള്
    ‍ചോര നിറയുന്നു കോരന്റെ കുമ്പിളില്
    ‍കോരനിനിയും വിശക്കാതിരിക്കുവാന്
    ‍ന്യായം പറയുന്നു ചെംചുടുചോരക്ക-
    ന്ന്യയവര്‍ണം കാണുന്നു തലകള്‍।
    കോമരം തുള്ളുന്നു രാവിന്റെ യാമത്തില്
    ‍പാമരന്‍ പണ്ഡിതന്‍ തുല്ല്യരാകുന്നു
    വിധിയുടെ കൈകളില്‍ വീശുവാളേറുന്നു
    വിധിയെന്നോ?! കണ്‍o ങ്ങളുടലറ്റുവീഴുന്നു
    ഞെട്ടിത്തരിച്ചുമരിക്കുന്നു പെറ്റമ്മ
    വെട്ടേറ്റു വീഴും പുത്രനിണച്ചാലില്
    ‍പതിയുടെ രുധിരത്തിലൊരുപുതിയ
    സതിയെയൊരുക്കുന്നു ഭ്രാന്തന്‍ തലകള്
    ‍അജ്ഞരാമനുയായി വൃന്ദങ്ങളായുധം!
    വിജ്ഞാനികള്‍ അന്ധകാരശ്ശിരസ്സുകള്‍!
    അണികള്‍ക്കു ചോരയാല്‍ വീര്യം പകരട്ടെ!
    അണികളൊ-നിങ്ങള്‍ക്കു ജീവിതം പോകട്ടെ!
    താതനില്ലാത്ത പൈതല്‍ കരയട്ടെ!
    മാതാവു പുത്രനിണത്തില്‍ കുളിക്കട്ടെ!
    താലികള്‍ പൊട്ടിത്തകരട്ടെ!
    തലകള്‍ ചിരിക്കട്ടെ!!

Monday, September 3, 2007

soul

"I heared a tune of dying toll
That spurt as spear in my soul
I grope in the groove of mind
and wandering over it rind
Then i heared the shierking of dear
That is a night, the dying night of the Year"

About Me

My photo
chengannur, kerala, India
പറയുവാന്‍ വളരെയധികമുണ്ടെനിക്ക്‌

നാം കണുന്നത്‌

നാം കണുന്നത്‌
t

© 2007 ,2008. All contents on this site are
written by vs kochukrishnan and are protected by copyright law
s...
Malayalam Font Help
This Blog is written in Malayalam Language. If you can't see (or if you are unable to read words properly) any words in this page, then please download "Anjalioldlipi" Malayalam Font fromjust copy it to My Computer -> “C:\windows\fonts“ Folder (Need more help?the page or Restart system if necessary.