Tuesday, March 3, 2009

സ്വാതന്ത്ര്യം - ഒരോർമ്മക്കുറിപ്പ്‌

നാവിൽ ചാട്ടവാറിൻ തഴുതിട്ടിരുന്നു
കാവൽ നിന്നവർക്കതിർ കൊയ്തുപോയി,
മനമടിമത്ത ഭാണ്ഡം വഹിച്ചു
കണ്ണുകൾ ചലിക്കാതെ തുറന്നിരുന്നു!
ഹൃദയം പിളർന്നുയിർക്കൊണ്ടു രക്തസാക്ഷി,
തിരികെടാതെരിയുന്ന ശവകുടീരങ്ങൾ !
കറുകകിളുർട്ത്ത ശവപ്പറമ്പുകൾ!
അസ്ഥിപജ്ഞരങ്ങളുടെ കിണറുകൾ !
സ്വസ്ഥമായുറങ്ങും രാജപരമ്പര !
തിരിഞ്ഞിനിയൊന്നു നിൽക്കാനില്ല,
ദൂരമിനിയെത്രയോമുന്നിൽ
കാലിൽ ചങ്ങലയുതിർന്നു പോയി,
സൂര്യനുദിച്ചസ്തമിക്കുന്നു!
പുതുപിറവികളുരുവമായി!
കണ്ണീരൊപ്പാൻ പ്രതിജ്ഞചെയ്തു.
കണ്ണിൻ മൂടികളെടുത്തുമാറ്റി;
കണ്ടൊരായിരം വർഗ്ഗവർണ്ണം!
നീതി-നിയമമേടുകളിലുറങ്ങി!
സത്യത്തിൻ സമവാക്യമിരുട്ടിലായി !
വിദ്യക്കളവുകോൽ!
ശിക്ഷക്കൊളിവാതിൽ!,
നീതിക്കു പഴുതുകൾ!
നിയമം ചിലന്തി വല !!

2 comments:

  1. 'സ്വസ്ഥമായുറങ്ങും രാജപരമ്പര !'
    ഈ വരി എന്താ മാഷേ അര്‍ത്ഥമാക്കുന്നത്?

    ReplyDelete
  2. രാജ പരമ്പരകൾ എന്നതുകൊണ്ടു ഉദ്ദേശിച്ചത്‌ - പഴയ രാജക്കന്മാരും പുതിയ രജക്കന്മാരെയും ആണു. നന്ദി അരുൺ.
    അരുണിന്റെ എഴുത്തുകൾ കെങ്കേമം കേട്ടോ.

    ReplyDelete

About Me

My photo
chengannur, kerala, India
പറയുവാന്‍ വളരെയധികമുണ്ടെനിക്ക്‌

നാം കണുന്നത്‌

നാം കണുന്നത്‌
t

© 2007 ,2008. All contents on this site are
written by vs kochukrishnan and are protected by copyright law
s...
Malayalam Font Help
This Blog is written in Malayalam Language. If you can't see (or if you are unable to read words properly) any words in this page, then please download "Anjalioldlipi" Malayalam Font fromjust copy it to My Computer -> “C:\windows\fonts“ Folder (Need more help?the page or Restart system if necessary.