വാ വ ലു ക ലു ക ളു ടെ നാട്
മരമാണത്രെ?! ഗാത്രം മാത്രം,
നിരയായ് കനിപോല്‍ ചില്ലകളിൽ .
കറുത്തകനികള്‍ കടിച്ചുതൂങ്ങും,
ചിറകും വീശി പാറും ചീറും.
പരിമളമില്ല പരഗവുമില്ല,
തളിരില പൊട്ടാന്‍ മുകുളവുമില്ല,
പട്ടകള്‍പോയി നഗ്നതയായി,
ചില്ലകള്‍ ചുള്ളിക്കമ്പുകളായി.
തണലും തേടിജീവികളേതും
അണയുകയില്ല കൂടുകള്‍ കൂട്ടാന്‍ ,
ചില്ലകള്‍ തോറും ചഞ്ചാടാനൊരു
ചെല്ലക്കിളിയും പ്രണിയുമില്ല.
കറുത്തകനികള്‍ കടിച്ചുതൂങ്ങും
ഇരവിന് സൂതരിവര്‍ വാവലുകള്‍
പരതിനടപ്പൂജനസേവകരായ്---
മരമീകേരളനാടിനു തുല്ല്യം!?
ഹൃദയം പൂട്ടി തിറകള്‍തുള്ളും,
ഉദരം മൂലം പ്രണവം പാടും,
കരുണം നാവില്‍ കടലായിളകും,
കോരന് പാളകള്‍ തേടിനടപ്പൂ.
കഥകള്‍ പറയും, കണ്കള് മൂടും,
വ്യഥകള്‍ തീര്‍ക്കുംസാംസ്കാരികരും,
കവിതകള്‍ ചൊല്ലും കണ്ണീ-
രാവിപ്പുകയായ് കാര്‍മുകിലായ്,
ശക്തികളാകും സംഘടിതര്‍ബദല്‍
ശക്തികളായ് വിധവര്‍ണ്ണങ്ങൾ .
ജാതിവിഭാഗം,മതവും നാവും,
അധികാരം, സര്‍വ്വംസംവരണം!
ഇരുളും വാനം, ഉരുളുംതലകൾ ,
കരയുംജീവന്നുധിരും രുധിരം.
ചരിതം എഴുതും കൊടിതന്‍ വര്‍ണ്ണം
മരണംവിതറും കൊടുവാള്‍ത്തലകൾ.
ശിഷ്യനുമുന്നില്‍ ഗുരുഹത്യ
പെറ്റമ്മയ്കഭിഷേകത്തിനു പുത്രനിണം.
അണികള്‍പിന്നക്രമികൾ ,പി-
ന്നണിയില്‍ കുത്സിതമസ്തകവും.
കൊടികൾ ,കോടകള്‍ കൃഷിഭൂമികളിൽ ,
കോടതിന്യായം നീളേനീളേ.
പുകയുംവൈരം,പുറമെ പുഞ്ചിരി
പകയുമന്ധതസാക്ഷരത!!
മദ്യം,ഭീകര മാധ്യമ ഭരണം
മദ്ധ്യേ പൊതുജനം മൂകസാക്ഷി!.
കറുത്തകനികള്‍ കടിച്ചുതൂങ്ങും
ഇരവിന് സൂതരിവര്‍ വാവലുകള്‍
പരതിനടപ്പൂജനസേവകരായ്
മരണം കേരളനാടിനുനല്‍കും!!.